Currency

പ്രവാസി ക്ഷേമ ഫണ്ട്: മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം

സ്വന്തം ലേഖകന്‍Monday, July 24, 2017 12:49 pm

ഇനി മുതല്‍ പ്രവാസി ക്ഷേമ ഫണ്ടുകളുടെ വിനിയോഗത്തിനു മൂന്നു പ്രധാന മേഖലകളുണ്ടാകും. പ്രവാസി ഇന്ത്യക്കാര്‍ക്കു ദുരിത സമയങ്ങളില്‍ സഹായം ലഭ്യമാക്കുക, പ്രവാസി സമൂഹക്ഷേമ പരിപാടികള്‍ നടപ്പാക്കുക, കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ മേഖലകളില്‍ ഊന്നിയാവും ഫണ്ട് വിനിയോഗം.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഫണ്ട് ഉപയോഗപ്പെടുത്തി വിപുലമായ ക്ഷേമ നടപടികള്‍ ചെയ്യാനാണു തീരുമാനം. നേരത്തെ പ്രവാസി ഇന്ത്യക്കാരുടെ ദുരിത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സഹായം നല്‍കുന്നതിനാണ് ഫണ്ട് വിനിയോഗിച്ചിരുന്നത്.

Nomination online for 12th Garshom International Awards click here

ഇനി മുതല്‍ പ്രവാസി ക്ഷേമ ഫണ്ടുകളുടെ വിനിയോഗത്തിനു മൂന്നു പ്രധാന മേഖലകളുണ്ടാകും. പ്രവാസി ഇന്ത്യക്കാര്‍ക്കു ദുരിത സമയങ്ങളില്‍ സഹായം ലഭ്യമാക്കുക, പ്രവാസി സമൂഹക്ഷേമ പരിപാടികള്‍ നടപ്പാക്കുക, കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ മേഖലകളില്‍ ഊന്നിയാവും ഫണ്ട് വിനിയോഗം.

ലിബിയ, ഇറാഖ്, യെമന്‍, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കാനും സൗദി അറേബ്യയില്‍ നിതാഖത് നടപ്പാക്കിയപ്പോള്‍ രേഖകളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഫണ്ട് മുഖേന നടത്തിയിരുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x