Currency

ദോഹയിലേക്കും മുംബൈയിലേക്കുമുള്ള ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സുകളുടെ ദിവസ സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, July 25, 2017 6:19 pm

 

കോഴിക്കോട്: കോഴിക്കോട് നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സുകളുടെ അധിക ദിവസ സര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസവും കോഴിക്കോട് നിന്നും 12.10ന് പുറപ്പെട്ട് ദോഹയില്‍ 10.35ന് എത്തും. ഇതേ ദിവസം തന്നെ തിരിച്ചും ഇവ സര്‍വീസ് നടത്തും.

12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10  വരെ സമർപ്പിക്കാം  Click here 

ഇവയുടെ മുംബൈ-കോഴിക്കോട് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ ജൂലൈ 20 മുതല്‍ ആരംഭിച്ചിട്ടുണ്ടെന്ന് കോഴിക്കോട് എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

ജെറ്റ് എയര്‍വേയ്സാവ് ആഭ്യന്തര സര്‍വീസായ മുംബൈ-കോഴിക്കോട് സര്‍വീസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ ഫ്ളൈറ്റ് 12.10ന് കോഴിക്കോട്ടെത്തുകയും 13.50ന് മുംബൈയിലേക്ക് പോകുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x