ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാന് തിലകരത്നെ ദില്ഷന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.
കൊളംബോ: ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാന് തിലകരത്നെ ദില്ഷന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം ഏകദിനം അവസാനിപ്പിക്കുന്ന ദില്ഷന് ഓസീസിനെതിരേ നടക്കുന്ന ആദ്യ ട്വന്റി-20യോടെ ക്രിക്കറ്റ് മതിയാക്കും.
40 വയസുകാരനായ ദില്ഷന് ടെസ്റ്റില്‍ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്നു. 329 ഏകദിന മത്സരങ്ങളില്‍ നിന്നായി 39.26 ശരാശരയില്‍ 10,248 റണ്‍സ് ദില്ഷന് സ്കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 സെഞ്ചുറികളും 47 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി-20യില്‍ നിന്നായി 1,884 റണ്‍സും നേടി. ഏകദിനത്തില്‍ 106 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 87 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ദില്ഷന് 5,492 റണ്‍സ് നേടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.