ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കില്‍ പിഴ സംഖ്യ വര്‍ധിക്കുമെന്ന് നേരത്തെ ട്രാഫിക്ക് വിഭാഗം അറിയിച്ചിരുന്നു. ഇത് നിര്ത്തിവെച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷയാണ് മുഹറം ഒന്നു മുതല്‍ കുത്തനെ ഉയര്‍ത്തുന്നതിന് സൗദി മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.
റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ തുക വര്‍ദ്ധിക്കും. ഈ നിയമം എടുത്തുകളഞ്ഞിട്ടില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സോഷ്യല്‍ മീഡികളില്‍ നിയമം പിന്‍വലിച്ചെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അടുത്ത മുഹറം ഒന്നു മുതല്‍ വര്‍ദ്ദിച്ച പിഴ ഈടാക്കും.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കില്‍ പിഴ സംഖ്യ വര്‍ധിക്കുമെന്ന് നേരത്തെ ട്രാഫിക്ക് വിഭാഗം അറിയിച്ചിരുന്നു. ഇത് നിര്ത്തിവെച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷയാണ് മുഹറം ഒന്നു മുതല്‍ കുത്തനെ ഉയര്‍ത്തുന്നതിന് സൗദി മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.
നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് നാല്പതിനായിരം റിയാല്‍ പിഴയും ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും തടവു ശിക്ഷയുമാണ് ലഭിക്കുക. മൂന്നാം തവണ അറുപതിനായിരം റിയാല്‍ പിഴയും വാഹനം കണ്ടുകെട്ടലും തടവു ശിക്ഷയും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.