
ദോഹ: ഗതാഗത നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിച്ചില്ലെങ്കില് ഇനി പിടി വീഴും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇനി പിഴ ഉറപ്പ്. ഇതിനായി ഗതാഗത പട്രോള്‍ വാഹനത്തില്‍ മാത്രമല്ല സാധാരണ കാറുകളിലും ഗതാഗത വകുപ്പ് രഹസ്യ പട്രോള്‍ നിരീക്ഷണം തുടങ്ങി കഴിഞ്ഞു.
വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത നിയമലംഘകരെ പിടികൂടാനും ലക്ഷ്യമിട്ടാണു രഹസ്യ പട്രോളിങ് നടത്തുന്നത്. വലതു വശത്ത് കൂടി വാഹനങ്ങളെ മറികടക്കല്‍, സിഗ്നല്‍ നല്‍കാതെ പാത മാറുക, അമിത വേഗം, രണ്ട് സ്ട്രീറ്റുകള്ക്കിടയിലുള്ള ബാരിയര്‍ കുറുകെ കടക്കുക എന്നീ ലംഘനങ്ങളാണ് കൂടുതലായുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.