Currency

സൗദിയില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ; വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം

സ്വന്തം ലേഖകന്‍Friday, March 15, 2019 1:41 pm

റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാല്‍ ഇനി ഉടന്‍ അടയ്ക്കേണ്ട. ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തപ്പെടുന്നവര്‍ക്കു അതില്‍ വിയോജിപ്പുണ്ടെങ്കില്‍ ഇനി മുതല്‍ അത് ട്രാഫിക് ഡയറക്ട്രേറ്റിനെ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ഷീര്‍ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ അല്‍ ഖസീം പ്രവിശ്യയിലാണ് ഈ സേവനം ലഭ്യമാകുക. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെ പുതിയ സേവനം പ്രാബല്യത്തില്‍ വരുമെന്ന് ട്രാഫിക് ഡയറക്ട്രേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x