വണ്ടിയോടിക്കുവാനുള്ള തീവ്രമായ അഭിവാഞ്ചയാണ് ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് പൌരത്വമുള്ള യുവതിയെ ഈ പുതിയ ആലോചനയിലെക്കേത്തിച്ചത്. ഏതാണ്ട് 75 ദിവസങ്ങള്‍ കൊണ്ട് 32 രാജ്യങ്ങളിലൂടെ 32,000km ദൂരം താണ്ടാനാണ് ഭാരുലത കാംബ്ലെ ഉദ്ദേശിക്കുന്നത്.
വണ്ടിയോടിക്കുവാനുള്ള തീവ്രമായ അഭിവാഞ്ചയാണ് ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് പൌരത്വമുള്ള യുവതിയെ ഈ പുതിയ ആലോചനയിലെക്കേത്തിച്ചത്. ഏതാണ്ട് 75 ദിവസങ്ങള്‍ കൊണ്ട് 32 രാജ്യങ്ങളിലൂടെ 32,000km ദൂരം താണ്ടാനാണ് ഭാരുലത കാംബ്ലെ ഉദ്ദേശിക്കുന്നത്.
സ്ത്രീത്വത്തിന്റെ വാര്‍പ്പ് മാതൃകകളെ ചോദ്യം ചെയ്യുവാനും സ്ത്രീ സമത്വത്തെ കുറിച്ചുള്ള അവബോധം ഉയര്‍ത്തുവാനും കൂടിയാണ് ഈ യുവതിയുടെ യാത്ര. വിവിധ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ഈ യാത്ര ആര്‍ട്ടിക് സര്‍ക്കിള്‍ അഥവാ ഉത്തര ധ്രുവത്തെയും കടന്നുള്ള 2,200കി.മീ വരുന്ന യാത്രയാണ്. വിജയം കണ്ടാല്‍ ഉത്തരധ്രുവ പ്രദേശങ്ങളിലൂടെ പരമാവധി ദൂരം കടന്നു പോയ ഏക വനിതാ ഡ്രൈവറുമാകും അവര്‍. ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്ത്രീകള്‍ക്കും ഇതിനു സാധിക്കുമെന്ന് തെളിയിക്കുക എന്നതും ഭാരുലതയുടെ ലക്ഷ്യമാണ്.
ചൈനയ്ക്കും മിഡില്‍ ഈസ്റ്റിനും ഇടയിലുള്ള സില്‍ക്ക് റൂട്ടിലൂടെയാണ് കാംബ്ലെ പോകുന്നത്. “നവീന വ്യാപാര ഗതാഗത രീതികളുടെ കടന്നു വരവോടെ ഉപേക്ഷിക്കപ്പെട്ടതും മുഴുവന്‍ പ്രദേശത്തിന്റെയും വികാസത്തിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുള്ളതുമായ ഈ പഴയ വ്യാപാരവഴിയുടെ പുനരാവിഷ്കരണം തന്നെയാകും ഈ യാത്ര”, അവര്‍ പറഞ്ഞു.
“ഞാന്‍ എല്ലായ്പോഴും വാഹനമോടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇങ്ങനെയൊരു ദീര്‍ഘയാത്ര എന്നത് ഒരു വലിയ ഉത്തരവാദിത്തം തന്നെയാണ്. അതിലേറെ യാത്രയെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത് രണ്ട് രാജ്യങ്ങളെയാണ്; യുകെ, എനിക്ക് പൌരത്വമുള്ള നാട്, ഇന്ത്യ, എന്റെ ജന്മനാട് എന്ന് തിരിച്ചറിയുന്നത്.” കാംബ്ലെ പറഞ്ഞു.
ഇതിലൂടെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ബേട്ടീ ബച്ചാവോ ‘ബേട്ടീ പഠാവോ’ എന്ന ക്യാംപെയിനെ പ്രതിനിധാനം ചെയ്യാനും കാംബ്ലെ ആഗ്രഹിക്കുന്നു. അച്ഛന്റെ മരണശേഷം മൂന്ന് ശക്തരായ സ്ത്രീകളോടൊപ്പം വളര്‍ന്ന കാംബ്ലേക്ക് ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. പഠനം പൂര്‍ത്തിയാക്കാതെ തനിക്ക് വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുകൊണ്ട് നടത്തിയ പോരാട്ടത്തെ ഭാരുലത ഓര്‍ക്കുന്നു.
കാംബ്ലെയുടെ യാത്ര തുടരുകയാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും അവര്‍ മറന്നിട്ടില്ല. എട്ടും പതിനൊന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് കാംബ്ലെ. “ഈ നീണ്ട യാത്രയ്ക്കിടയില്‍ കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുന്നത് ഉറപ്പുവരുത്താനായി ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവും കുട്ടികളും തന്നെ കാണാനായി ഫ്ലൈറ്റില്‍ വരും, ശേഷം യാത്രയുടെ ഒടുവില്‍ ഇന്ത്യയില്‍ വച്ചാകും ഞാനവരെ കാണുക,” അവര്‍ പറഞ്ഞു.
ഭര്‍ത്താവിനോടുള്ള സ്നേഹ സൂചനാര്ഥം മഹാദിലാണ് യാത്ര അവസാനിപ്പിക്കാന്‍ കാംബ്ലെ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ മഹാദാണ് ഭര്‍ത്താവിന്റെ ജന്മദേശം. “എന്റെ ഭര്‍ത്താവിന്റെ ജന്മനാടായ റായ്ഗഡിലാകും ഞാന്‍ യാത്ര അവസാനിപ്പിക്കുക, എന്തെന്നാല്‍ അദ്ദേഹം ജനിച്ചു വളര്‍ന്നത് അവിടെയാണ്.” കാരണത്തെ കുറിച്ച് ഒരു പോസ്റ്റും അവര്‍ കൊടുത്തിരുന്നു.
ലോകം ചുറ്റിയുള്ള ഈ 43കാരിയുടെ യാത്രയ്ക്ക് ചെലവ് മുഴുവന്‍ നോക്കുന്നത് ഭര്‍ത്താവാണ്. പിന്നീട് ലഭിക്കാന്‍ ഇടയുള്ള പണം യുകെയിലെ അനാധാലയങ്ങള്‍ക്ക് നല്‍കാനും കാംബ്ലെ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തന്നെ സ്വീകരിക്കുമെന്ന് കാംബ്ലെ കരുതുന്നു. മഹാരാഷ്ട്രയിലെക്കെത്തുമ്പോള് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഭാരുലതയെ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.