Currency

ഇന്ത്യയുടെ ലക്ഷ്യം അതിവേഗത്തിലുള്ള മാറ്റമെന്ന് മോദി

സ്വന്തം ലേഖകൻFriday, August 26, 2016 8:08 pm

ക്രമേണയുള്ള പരിണാമമല്ല ഇന്ത്യയ്ക്ക് ആവശ്യം. പകരം അതിവേഗത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ആദ്യ വാര്‍ഷിക പ്രഭാഷണമായ 'ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ' എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടത് അതിവേഗത്തിലുള്ള മാറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ആദ്യ വാര്‍ഷിക പ്രഭാഷണമായ ‘ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ’ എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമേണയുള്ള പരിണാമമല്ല ഇന്ത്യയ്ക്ക് ആവശ്യം. പകരം അതിവേഗത്തിലുള്ള മാറ്റമാണ് വേണ്ടത്. അതാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും മോദി പറഞ്ഞു.

അത്തരത്തിലുള്ള ലക്ഷ്യത്തിനായി നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണം, അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം, കൂടാതെ നടപടികള്‍ വേഗത്തിലാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഭരണ പരിവര്‍ത്തനം വഴി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പറഞ്ഞ മോദി എന്നാല്‍ 19-ാം നൂറ്റാണ്ടിലെ ഭരണവ്യവസ്ഥ കൊണ്ട് അത് സാധ്യമാകില്ലെന്നും ഓര്‍മ്മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x