
തിരുവനന്തപുരം: പാസ്പോര്‍ട്ട് കിട്ടാന്‍ ഇനി പൊലീസ് വെരിഫിക്കേഷനു പുറമെ എക്സൈസ് അനുമതിയും വേണം. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിക്കാനാണ് പുതിയ നീക്കം.
പൊലീസ് തന്നെയാകും ഇക്കാര്യത്തിലെ വേരിഫിക്കേഷനും നടത്തുക. നിലവില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പൊലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്.
അതേസമയം പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷന് ഇപ്പോൾ കടലാസ് രഹിതമാണ്. വീടുകളിലെത്തുന്ന പൊലീസുകാര്‍ക്ക് ടാബ് വഴി അപേക്ഷകന്റെ വിവരങ്ങള്‍ പൊലീസ് മേലധികാരികള്‍ക്ക് നേരിട്ട് അയയ്ക്കാനുള്ള സംവിധാനമാണ് ആപ്പിലൂടെ ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.