Currency

സൗദിയില്‍ നിയമങ്ങള്‍ പാലിക്കാത്ത ടാക്‌സികള്‍ക്ക് പിഴ ഈടാക്കി തുടങ്ങി

സ്വന്തം ലേഖകന്‍Thursday, December 21, 2017 1:11 pm

റിയാദ്: സൗദിയില്‍ നിയമങ്ങള്‍ പാലിക്കാത്ത ടാക്‌സികള്‍ക്കെതിരെ പിഴ ഈടാക്കി തുടങ്ങി. ടാക്‌സികള്‍ സഞ്ചരിക്കുന്ന ദൂരം കാണിക്കാന്‍ നിര്‍ബന്ധമായും മീറ്റര്‍ ഘടിപ്പിച്ചിരിക്കണം. മീറ്ററുകള്‍ സ്ഥാപിക്കാത്ത ടാക്‌സികള്‍ക്ക് അയ്യായിരം റിയാലാണ് സൗദി പൊതു ഗതാഗത വകുപ്പ് പിഴ ഈടാക്കുന്നത്. യൂണിഫോം ധരിക്കാത്തവര്‍ക്ക് അഞ്ഞൂറ് റിയാലും ഈടാക്കുന്നുണ്ട്.

അതേസമയം കഴുകാത്ത വാഹനങ്ങള്‍ക്കും വൃത്തിയില്ലാത്ത വാഹനങ്ങള്‍ക്കും അയ്യായിരം തന്നെ പിഴ നല്‍കണം. ടാക്‌സിയാണാങ്കില്‍ ഇത് കാണിക്കുന്ന ബോര്‍ഡ് നിര്‍ബന്ധമായും വാഹനത്തിന് മുകളിലുണ്ടാകണം. വാഹനത്തിനകത്ത് കമ്പനിയുടെ രേഖകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 800 റിയാലും ഫസ്റ്റ് എയ്ഡ് കിറ്റ്, തീയണക്കാനുള്ള ഉപകരണം, ഹസാര്‍ഡ് ട്രയാങ്കിള്‍ എന്നിവ ഇല്ലാത്ത ടാക്‌സികല്‍ക്ക് 500 റിയാലുമാണ് പിഴ ഈടാക്കുന്നത്.

ലൈസന്‍സില്ലാതെ വാഹനമോടിച്ാല്‍ അയ്യായിരം റിയാലാണ് പിഴ. എന്നാല്‍ നിയമ ലംഘനം ഗുരുതരമാണെങ്കില്‍ വാഹനം പിടിച്ചെടുത്ത് ഡ്രൈവറെ നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x