
റിയാദ്: അഞ്ചില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ വിദേശജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കിലുള്ള ലെവി ബാധകമല്ല. തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍, ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാര് എന്നിവര്‍ക്കും പുതിയ ലെവി ബാധകമല്ല.
അഭയാര്‍ഥികളായി സൗദിയില്‍ കഴിയുന്നവര്‍ക്കും സ്വദേശി പൗരന്മാരുടെ വിദേശപൗരത്വമുള്ള ഭാര്യയ്ക്കും ലെവി ബാധകമല്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്ന കമ്പനികളിലെ വിദേശതൊഴിലാളികളെയും ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താമസാനുമതി രേഖയായ ഇഖാമ നേരത്തേ പുതുക്കിയവര് ജനുവരി ഒന്നുമുതലുള്ള പുതുക്കിയ ലെവി പ്രത്യേകം അടയ്ക്കണം. ഇതിന് 2017 ഏപ്രില്‍ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.
അമ്പത് ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസം 100 റിയാലും കൂടുതല്‍ വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലുള്ളവര്‍ 200 റിയാലുമാണ് മാസം ലെവി അടയ്ക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.