Currency

സ്വദേശിവത്കരണം; ഒമാനില്‍ നിരവധി തസ്തികളില്‍ വിദേശികളുടെ എണ്ണം കുറഞ്ഞു

സ്വന്തം ലേഖകന്‍Tuesday, June 18, 2019 10:21 pm

മസ്‌കത്ത്: ഒമാനില്‍ വിദേശ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ നിരവധി തസ്തികളില്‍ വിദേശികളുടെ എണ്ണം കുറഞ്ഞു. ശാസ്ത്രീയ മേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍, സാങ്കേതിക വിദ്യ, മാനവ വിഭവ ശേഷി വിഭാഗം എന്നിവയില്‍ 8.3% കൊഴിഞ്ഞു പോക്കുണ്ടായി. പ്രിന്‍സിപ്പല്‍, എഞ്ചിനീയറിങ് അനുബന്ധ തൊഴിലുകളില്‍ 7.5 ശതമാനം കുറഞ്ഞു. മാനുഷികം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ ജീവനകാര്‍ പിരിഞ്ഞു പോയത്.

ഈ കാലയളവില്‍ ക്ലറിക്കല്‍ മേഖലയില്‍ 7.2 ശതമാനത്തിനും ഫൈനാന്‍സ്, ഇന്‍ഷ്യൂറന്‍സ് മേഖലയില്‍ 5.9 ശതമാനത്തിനും ഉല്‍പാദന മേഖലയിലെ 4.9 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയിലെ വിദേശികളുടെ മൊത്തം തൊഴില്‍ നഷ്ടം 12.9 ശതമാനമാണ്. ഈ വര്‍ഷം 27,000 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിക്കെത്തിയത്. നിര്‍മാണ മേഖല, സെയില്‍സ്, വിതരണം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ ജോലിക്കെത്തിയത്.

നിര്‍മാണ മേഖലയില്‍ 8,000 ലധികം സ്വദേശികളെയാണ് പുതുതായി നിയമിച്ചത്. ട്രാവല്‍, ടൂറിസം മേഖലയില്‍ ആറ് ശതമാനം സ്വദേശികള്‍ക്കും ചരക്കുഗതാഗത മേഖലയില്‍ അഞ്ച് ശതമാനം സ്വദേശികള്‍ക്കും ജോലി ലഭിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കിയതാണ് വിദേശികളുടെ തൊഴില്‍ നഷ്ടത്തിന് കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x