Currency

കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് പുതിയ നിബന്ധനകള്‍

സ്വന്തം ലേഖകന്‍Friday, November 2, 2018 2:40 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന ഏര്‍പ്പെടുത്തി. പൊതുമേഖലയില്‍നിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴില്‍ മാറ്റത്തിനാണ് പുതിയ മാനദണ്ഡം നിശ്ചയിച്ചത്. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനും തൊഴില്‍ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിബന്ധന അടുത്ത ദിവസം പ്രാബല്യത്തിലാകുമെന്നു അതോറിറ്റി അറിയിച്ചു.

പുതിയ മാനദണ്ഡം അനുസരിച്ചു സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു സര്‍ക്കാര്‍ മേഖലയിലേക്ക് വിസമാറ്റം സാധ്യമാകണമെങ്കില്‍ സിവില്‍ സര്‍വിസ് കമ്മീഷന്റെ അനുമതി പത്രം നിര്‍ബന്ധമാണ്. അതോടൊപ്പം പൊതുമേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ മാറണമെങ്കില്‍ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സാക്ഷ്യപത്രം തൊഴിലുടമ സമര്‍പ്പിച്ചിരിക്കണം.

രണ്ട് മേഖലകളിലേക്കാണെങ്കിലും വിസ മാറ്റം നടത്തുന്ന വിദേശിയുടെ അതത് തസ്തികകളില്‍ അക്കാദമിക പ്രാവീണ്യമുള്ളയാളാണെന്നു തെളിയിക്കണമെന്നും നിബന്ധനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x