
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി കൂടുതൽ വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു.
നേരത്തെ നടപ്പിലാക്കിയ ഇ-വിസ പദ്ധതി സമ്പൂർണ്ണ വിജയമായതിനെ തുടർന്നാണു വിദേശികൾക്കു കൂടുതൽ വിസ അനുബന്ധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ ആലോചിക്കുന്നതെന്നു ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
ഇ-വിസ പദ്ധതി, ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് (എഫ്.സി.ആർ.എ) എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയ്ക്കെടുത്ത ഉന്നതതലയോഗത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയതായാണു റിപ്പോർട്ട്. എഫ്.സി.ആർ.എ വിഷയങ്ങൾ കൂടുതൽ സുതാര്യമാക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.