
ന്യൂഡല്‍ഹി: എയര്‍ ഏഷ്യയില്‍ പറക്കാം വെറും 850 രൂപയ്ക്ക്. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് 850 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് വെറും 1,999 രൂപയുമാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 1 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ഈ ടിക്കറുകള്‍ ഉപയോഗിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 28 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാവുന്നതാണ്.
എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബാംഗ്ലൂര്‍, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്ക് 850 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ക്വാലാലംപൂര്‍, ബാങ്കോക്ക്, ഫുക്കേത്, മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് 1,999 രൂപയ്ക്ക് യാത്ര ചെയ്യാനാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.