Currency

അസീറില്‍ കനത്തമഴയും ആലിപ്പഴ വര്‍ഷവും; ജനജീവിധത്തെ സാരമായി ബാധിച്ചു

സ്വന്തം ലേഖകന്‍Tuesday, April 3, 2018 2:02 pm

തനൂമ: അസിറിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴവര്‍ഷവും. ഏതാനും ദിവസമായി അസീറില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. തിങ്കളാഴ്ച ബല്ലസ്മാറില്‍ പെയ്ത മഴയും ആലിപ്പഴവര്‍ഷവും ഗതാഗതത്തെയും ജനജീവിധത്തെയും സാരമായി ബാധിച്ചു. ആലിപ്പഴം വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.

ശക്തമായ മഞ്ഞ് വീഴ്ചയില്‍ കിങ്ഖാലിദ് യൂണിവേഴ്‌സിറ്റി നടത്തിവന്ന മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലീസും മുന്‍സിപ്പാലിറ്റിയും ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവായി. അബ്ഹ, ഖമീസ് മുശൈത്ത്, നമാസ്, തനൂമ, ബല്ലഹ്മര്‍, ബല്ലസ്മാര്‍ എന്നിവിടങ്ങളിലും മഴ തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x