Currency

ഗോ എയറിലും വമ്പന്‍ ഓഫറുകള്‍

സ്വന്തം ലേഖകന്‍Tuesday, May 1, 2018 12:17 pm

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് ഗോ എയറും ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫ്‌ലൈ വിത്ത് ഗോ എന്ന പേരില്‍ ആരംഭിച്ച പുതിയ ഓഫര്‍ വിവരം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഗോ എയര്‍ ഉപഭോക്താക്കളെ അറിയിച്ചത്. അടുത്തിടെ നിരവധി എയര്‍ലൈനുകള്‍ ടിക്കറ്റുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

എല്ലാ നിരക്കുകളും ഉള്‍പ്പെടെ വെറും 1,304 രൂപയ്ക്കാണ് ഗോ എയര്‍ ടിക്കറ്റുകള്‍ ലഭിക്കുക. ഗോ എയര്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10% വരെ അധിക ഇളവും ലഭിക്കും.

വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഓഫര്‍ നിരക്കുകള്‍: ബാഗ്‌ഡോഗ്ര- ഗുവാഹത്തി: 1,304 രൂപ, അഹമ്മദാബാദ്- മുംബൈ: 1,608 രൂപ, ഗോവ- ഹൈദരാബാദ്: 1,799 രൂപ, ലേ- ഡല്‍ഹി: 1,800 രൂപ, കൊല്‍ക്കത്ത- ഭുവനേശ്വര്‍: 1,810 രൂപ. 2018 മേയ് 2 വരെയാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x