
മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന റണ്‍വെ ഇന്ന് മൂന്നു മണിക്കൂര്‍ അടച്ചിടും. ഇന്‍സ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ (ഐ.എല്‍.എസ്) വിപുലീകരണ പ്രവര്‍ത്തിയുടെ ഭാഗമായാണ് റണ്‍വെ അടച്ചിടുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രധാന റണ്‍വെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല.
പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മെയ് 17ന് തുടങ്ങിയ ഐ.എല്‍.എസ് വിപുലീകരണ പ്രവര്‍ത്തി ജൂണ്‍ അഞ്ച് വരെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.