Currency

പെരുന്നാള്‍ അവധി: കേരള ആര്‍.ടി.സിക്ക് സ്‌പെഷല്‍ സര്‍വിസുകള്‍

സ്വന്തം ലേഖകന്‍Friday, June 15, 2018 1:24 pm

ബംഗളൂരു: പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ബംഗളൂരുവില്‍നിന്നും ആരംഭിച്ചു. തിരക്കനുസരിച്ച് എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയില്‍ സ്‌പെഷല്‍ സര്‍വിസുകള്‍ ഉണ്ടാകും.

പെരുന്നാള്‍ അവധി പ്രമാണിച്ച് ജൂണ്‍ 17വരെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും അധിക സര്‍വിസുകള്‍ നടത്തുക. അധിക സര്‍വിസുകളുടെ സമയക്രമം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌പെഷല്‍ സര്‍വിസുകള്‍ ഓണ്‍ലൈന്‍ വഴിയും റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ആര്‍.ടി.സിയുടെ ബംഗളൂരുവിലെ റിസര്‍വേഷന്‍ കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോണ്‍: 080-26756666 (സാറ്റ് ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 080-22221755 (ശാന്തിനഗര്‍), 8762689508 (പീനിയ).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x