Currency

ദുബായ്-മുംബൈ റൂട്ടില്‍ 25 ലക്ഷം വിമാന യാത്രക്കാര്‍

സ്വന്തം ലേഖകന്‍Sunday, June 24, 2018 11:52 am

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദുബായ്-മുംബൈ റൂട്ടില്‍ യാത്ര ചെയ്തത് 25 ലക്ഷം വിമാന യാത്രക്കാര്‍. ഇന്ത്യന്‍ നഗരങ്ങള്‍ക്കും പത്ത് പ്രധാന വിദേശ കേന്ദ്രങ്ങള്‍ക്കുമിടയിലെ വിദേശ/സ്വദേശ വിമാന സര്‍വീസുകളില്‍ യാത്ര ചെയ്തവരുടെ കണക്കിലും ദുബായ്-മുംബൈ റൂട്ട് തന്നെ ഒന്നാമത്.

പ്രവാസി ഇന്ത്യക്കാരാണ് യാത്രക്കാരില്‍ ഏറ്റവുമധികം. 20 ലക്ഷം യാത്രക്കാരുമായി ഡല്‍ഹി-ദുബായ് റൂട്ടാണ് തൊട്ടുപിന്നില്‍. 10 ലക്ഷം യാത്രക്കാരുമായി ദുബായ്-കൊച്ചി റൂട്ട് മൂന്നാമതും. ആഭ്യന്തര മേഖലയില്‍ 70 ലക്ഷം യാത്രക്കാരുമായി മുംബൈ-ഡല്‍ഹി റൂട്ടാണ് ഏഷ്യാ പസഫിക് മേഖലയില്‍ മുന്നില്‍. 40 ലക്ഷം യാത്രക്കാരുമായി ബെംഗളൂരു-ഡല്‍ഹി രണ്ടാം സ്ഥാനത്തും അതിനോടടുത്തു യാത്രക്കാരുമായി ബെംഗളൂരു-മുംബൈ റൂട്ട് മൂന്നാം സ്ഥാനത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x