Currency

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 14ന് മദീനയിലെത്തും

സ്വന്തം ലേഖകന്‍Friday, July 13, 2018 12:21 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ വിമാനം നാളെ മദീനയിലെത്തും. 410 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍ നിന്നാണ് ആദ്യ വിമാനം. അടുത്ത മാസം അവസാന വാരത്തിലാണ് ഹജ്ജ്. ഇന്ത്യയില്‍ നിന്നും ആകെ മൊത്തം 234 സര്‍വീസുകളാണ് മദീനയിലേക്ക്. ന്യൂഡല്‍ഹി, ഗയ, ഗോവ, കൊല്‍ക്കത്ത, ലക് നോ, മംഗലാപുരം, ശ്രീനഗര്‍, വരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍. 67,302 യാത്രക്കാരാണ് ഇതുവഴിയെത്തുക.

ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സര്‍വ സജ്ജമാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മീഡിയവണിനോട് പറഞ്ഞുല. കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ്. ആഗസ്റ്റ് 16 ന് ജയ്പൂരില്‍ നിന്നാണ് ഹജ്ജിനുള്ള അവസാന വിമാനമെത്തുക. ഹാജിമാരുടെ സേവനത്തിന് സൗദിയും മലയാളികള്‍ ഉള്‍പ്പടെയുള്ള വളണ്ടിയര്‍മാരും സേവനത്തിനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x