
ന്യൂഡല്‍ഹി: മണ്‍സൂണ്‍ സീസണിനോടനുബന്ധിച്ച് ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്. ലാസ്റ്റ് മിനിറ്റ് ഡീല്‍ എന്ന 1,399 രൂപയുടെ ഓഫറുമായി എയര്‍ ഏഷ്യയാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് വില്‍പ്പന കമ്പനി ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 29 വരെ ടിക്കറ്റുകള്‍ ഇതേ നിരക്കില്‍ ലഭിക്കും. 2018 ഒക്ടോബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, റാഞ്ചി, ജയ്പുര്‍, പുനെ, കൊച്ചി എന്നീ ആഭ്യന്തര റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകളാണ് ലാസ്റ്റ് മിനിറ്റ് ഡീല്‍ വഴി ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം റീഫണ്ട് ചെയ്യാന്‍ സാധിക്കില്ല. പരിമിത സീറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്. അവ എല്ലാ ഫ്‌ലൈറ്റുകളിലും ലഭ്യമാകണമെന്നുമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.