
ന്യൂഡല്‍ഹി: എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ 2510 രൂപ മുതല്‍ ലഭ്യമാണ്. എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് ജൂലായ് 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.
2018 നവംബര്‍ 1 മുതല്‍ 2019 ഓഗസ്റ്റ് 13 വരെയുള്ള യാത്രാ കാലയളവിലേക്കാണ് ഈ ഓഫര്‍ ബാധകമാകുന്നത്. കൂടാതെ ന്യൂഡല്‍ഹി, അമൃത്സര്‍, ഭുവനേശ്വര്‍, കോലാലംപൂര്‍, സിഡ്നി, മെല്‍ബണ്‍ എന്നിവടങ്ങളില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് മാത്രമാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക.
ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി എയര്‍ ഏഷ്യ ലാസ്റ്റ് മിനിട്ട് ഡീല്‍ എന്ന പേരില്‍ പുതിയ ഓഫറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 1,399 രൂപ നിരക്കിലാണ് ഈ ഓഫര്‍ വഴി ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ലഭിക്കുക. ജൂലൈ 29 തന്നെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ട അവസാന ദിനം. 2018 ഒക്ടോബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം റീഫണ്ട് ചെയ്യാന്‍ സാധിക്കില്ല. പരിമിത സീറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്. അവ എല്ലാ ഫ്ലൈറ്റുകളിലും ലഭ്യമാകണമെന്നുമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.