
ന്യൂഡല്‍ഹി: ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ മാസം 4 മുതല്‍ ഇത്തരത്തില്‍ 10 ലക്ഷം ടിക്കറ്റുകളാണ് ഡിസ്‌കൗണ്ട് വില്‍പനക്ക് വെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം ഓഗസ്റ്റ് നാലിനും ഡിസംബര്‍ 31നും ഇടയിലുള്ള യാത്രക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മാത്രമല്ല പേ.ടി.എം പോലുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ബുക്ക് ചെയ്യുകയാണെങ്കില്‍ ക്യാഷ് ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. 5 ശതമാനം ക്യാഷ് ബാക്കാണ് പേ.ടി.എം വഴി ലഭിക്കുക. ഗോ എയര്‍ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.