
Polycarbonate.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ബാഗേജ് ഇളവു പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ബാഗേജ് ഇളവു പ്രഖ്യാപിച്ചത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട്ടേക്കു 40 കിലോഗ്രാം, ദുബായില്‍ നിന്നു കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് 50 കിലോഗ്രാം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കു 40 കിലോഗ്രാം എന്നിങ്ങനെ ഇന്നു മുതല്‍ ഈ മാസം അവസാനം വരെ ബാഗേജ് ഇളവ് അനുവദിച്ചു.
30 കിലോഗ്രാമാണ് എയര്‍ ഇന്ത്യ സാധാരണ അനുവദിക്കുന്ന ബാഗേജ് അലവന്‍സ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.