Currency

ഇന്ത്യന്‍ പൗരന്മാര്‍ക്ക് 26 രാജ്യങ്ങളിലേക്ക് കൂടി പ്രയോരിറ്റി വിസ

സ്വന്തം ലേഖകന്‍Saturday, September 15, 2018 12:11 pm

ന്യൂഡല്‍ഹി: ബ്രിട്ടനിലേക്കുള്ള പ്രയോരിറ്റി വിസ ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് കണക്കുകള്‍. ഇതിന് പിന്നാലെ 26 രാജ്യങ്ങളിലേക്ക് കൂടി ഇന്ത്യക്കാര്‍ക്ക് ഉടന്‍ പ്രയോരിറ്റി വിസ അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവില്‍ ബ്രിട്ടനിലേക്ക് മാത്രമാണ് ഇത്തരം വിസ സംവിധാനമുള്ളത്.

26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രയോരിറ്റി വിസ നല്‍കാന്‍ ആലോചിക്കുന്നത്. നിലവില്‍ ബ്രിട്ടനിലേക്കുള്ള ‘സൂപ്പര്‍ പ്രയോരിറ്റി’ വിസയ്ക്ക് അപേക്ഷിച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. ‘പ്രയോരിറ്റി’ കാറ്റഗറിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷ തീര്‍പ്പാക്കും. സൂപ്പര്‍ പ്രയോരിറ്റി വിഭാഗത്തില്‍ 90,000 രൂപയും പ്രയോരിറ്റിക്ക് 20,000 രൂപയുമാണ് അധികമായി നല്‍കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x