Currency

പൗരത്വം കിട്ടാന്‍ അപേക്ഷയില്‍ ഇനി മതം രേഖപ്പെടുത്തണം

സ്വന്തം ലേഖകന്‍Friday, October 26, 2018 11:40 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം. അപേക്ഷയില്‍ മതം രേഖപ്പെടുത്തുന്നതിനുവേണ്ടി 2009ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഇതിനായി അപേക്ഷയില്‍ പ്രത്യേക കോളം തയാറാക്കും.

ഇന്ത്യന്‍ പൗരത്വമുള്ളയാളെ വിവാഹം കഴിച്ച ആള്‍ക്കോ ഇന്ത്യന്‍ പൗരത്വമുള്ളവരുടെ വിദേശത്ത് ജനിച്ച രക്ഷിതാക്കള്‍ക്കോ മക്കള്‍ക്കോ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് അപേക്ഷയില്‍ ഇതുവരെ മതം ഏതെന്ന് ചോദിച്ചിരുന്നില്ല.

അതേസമയം, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മാത്രമേ മതം നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x