
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനസര്‍വീസുകളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൗദി അധികൃതര്‍. ഡിസംബര്‍ 5ന് കോഴിക്കോട് നിന്നുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കോഴിക്കോട് നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്ക പ്രതിദിന സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് ആരംഭിക്കുന്നത്. ഇതില്‍ ജിദ്ദയിലേക്ക് നാലുദിവസവും റിയാദിലേക്ക് മൂന്നുദിവസവും സര്‍വീസുകള്‍ നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുക്കമാണെന്ന് സൗദി എയര്‍ലൈന്‍സ് കണ്ട്രി മാനേജര്‍ ഇബ്രാഹിം അല്‍ കുബ്ബി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.