Currency

ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Tuesday, December 4, 2018 11:55 am

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സ് ലിമിറ്റഡ് ഏഴ് ഗള്‍ഫ് റൂട്ടുകളിലേകുള്ള സര്‍വീസ് ഈ മാസം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ദോഹ, മസ്‌കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്. കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ ലാഭകരമല്ലാത്ത സര്‍വീസായതിനാനാണ് തീരുമാനം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്‌നൗ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും അബുദാബിയില്‍ നിന്നും ദോഹയിലേകുള്ള ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്സിന്റെ നീക്കം.

മാര്‍ക്കറ്റില്‍ സാമ്പത്തിക വിജയമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തി നല്ല ലാഭമുണ്ടാക്കുന്ന മേഖലകളില്‍ കൂടതല്‍ സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം. കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു. ജെറ്റ് എയര്‍വെയ്സിന്റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍, ഡല്‍ഹി-ബാങ്കോക്ക്, മുംബൈ- ദോഹ, ഡല്‍ഹി- ദോഹ, ഡല്‍ഹി-സിംഗപ്പൂര്‍, മുംബൈ-ദുബായ്, ഡല്‍ഹി-കാഠ്മണ്ഡു, എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x