Currency

കരിപ്പൂരിലേക്ക് കാര്‍ഗോ സര്‍വീസ് ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Monday, December 24, 2018 3:44 pm

കരിപ്പൂര്‍: കരിപ്പൂരിലേക്ക് കാര്‍ഗോ സര്‍വീസ് ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്. ആഴ്ചയില്‍ 60 ടണ്ണോളം ചരക്കുകള്‍ കടത്താനാണ് സൗദി എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയായ സൗദി കാര്‍ഗോ തയ്യാറായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കരിപ്പൂരിലേക്ക് സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് നേരിട്ട് സര്‍വ്വീസുകള്‍ നടക്കുന്നത്. അടുത്തിടെയാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിച്ചത്.

ഏഷ്യയിലെ പ്രധാന സെക്ടറുകളിലൊന്നായ ഇവിടെ കാര്‍ഗോ സര്‍വ്വീസ് ആരഭിക്കുന്നത് ചരക്ക് കടത്തു രംഗത്ത് കൂടുതല്‍ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു സൗദി കാര്‍ഗോ സി.ഇ.ഒ ഒമര്‍ ഹരീരി പറഞ്ഞു. ഇതേ സെക്റ്ററില്‍ തന്നെ കാര്‍ഗോ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് ചരക്ക് കടത്ത് രംഗത്തു കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചരക്കു വിമാനം ഇല്ലാത്തതിനാല്‍ യാത്രാവിമാനങ്ങളിലാണു കരിപ്പൂര്‍ വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും ചെയ്തിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x