
ബംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടാക്സി സര്‍വീസ് ആരംഭിച്ചു. വാഹനം ഓടിക്കുന്നത് വനിതാ ഡ്രൈവര്‍മാരായിരിക്കും. സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷനും ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബി.ഐ.എ.എല്‍.) സംയുക്തമായിട്ടാണ് പിങ്ക് ടാക്സി സര്‍വീസ് ആരംഭിച്ചത്. വിവിധ ഭാഷകള്‍ വശമുള്ളവരും സ്ഥലങ്ങളെ കുറിച്ച് നല്ല ധാരണയുള്ളവരും സ്വയം പ്രതിരോധതന്ത്രങ്ങള്‍ വശമുള്ള വനിതകളായിരിക്കും ഡ്രൈവര്‍മാര്‍.
ടാക്സികളില്‍ മികച്ച സുരക്ഷാ സൗകര്യങ്ങളുണ്ടായിരിക്കും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് ആരംഭിച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ടാക്സികള്‍ സര്‍വീസ് നടത്തും. രാവിലെ ആറിനും രാത്രി 11.59-നുമിടയില്‍ കിലോമീറ്ററിന് 21.50 രൂപയും രാത്രി 12-നും രാവിലെ ആറിനുമിടയില്‍ 23.50 രൂപയുമായിരിക്കും നിരക്ക്. 24 മണിക്കൂറും സര്‍വീസ് ലഭ്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.