Currency

പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചു, ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍Monday, January 21, 2019 8:05 pm

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് (പിബിഡി) ഓരോ രണ്ട് വര്‍ഷത്തിലുമാണ് സംഘടിപ്പിക്കുന്നത്. വിദേശ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ഭാരത സര്‍ക്കാരുമായി ബന്ധം വര്‍ധിപ്പിക്കുന്നതിനും അവരുടെ വേരുകളുമായി ബന്ധിപ്പിക്കേണ്ടതിനുമാണിത്.

15-ാമത് പിബിഡി കണ്‍വെന്‍ഷന്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 2019 ജനുവരി 21-23 തീയതികളില്‍ നടക്കുന്നു. നവ ഭാരത നിര്‍മാണത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ പിബിഡി കണ്‍വെന്‍ഷന്‍ 2019 ന്റെ വിഷയം. ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയവരെ കണ്‍വെന്‍ഷനില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ബഹുമതി നല്‍കി ആദരിക്കും.

പ്രവാസി ഭാരതീയ ദിവസിനു മുന്നോടിയായി, പ്രവാസികളുടെ പ്രശ്‌നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് 2017, 2018 വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ഏഴ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമ്മേളനങ്ങളില്‍ വിദേശകാര്യമന്ത്രിയാണ് അധ്യക്ഷത വഹിച്ചത്. പ്രവാസികളിലെ വിദഗ്ധര്‍, സ്റ്റേക്ക്‌ഹോള്‍ഡര്‍മാര്‍, ഇന്ത്യയിലും വിദേശത്തും പ്രവത്തിക്കുന്ന നയ രൂപകര്‍ത്താക്കള്‍ എന്നിങ്ങനെയുള്ളവര്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ദൈനംദിന ചര്‍ച്ചകളില്‍ പങ്കെടുത്തു. അവരുടെ ശുപാര്‍ശകള്‍ നയ രൂപീകരണത്തില്‍ പരിഗണിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്.

കണ്‍വന്‍ഷനെത്തുന്നവര്‍ക്ക് കുംഭ മേളയിലും റിപ്പബ്ലിക്ക് ദിന പരേഡിലും പങ്കെടുത്തതിന് പ്രത്യേക സജ്ജീകരണങ്ങളും ചെയ്യുന്നുണ്ട്.

2

3

4

5

6

8

9


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x