Currency

പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകന്‍Tuesday, February 12, 2019 5:45 pm

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികള്‍ക്ക് പ്രവാസികളെ വെബ്‌സൈറ്റില്‍ സമന്‍സ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x