Currency

പ്രവാസികൾക്ക് രാജ്യാന്തര ടോള്‍ ഫ്രീ നമ്പർ: പ്രവാസലോകത്ത് സ്വീകാര്യത വർദ്ധിക്കുന്നു

സ്വന്തം ലേഖകന്‍Saturday, February 23, 2019 10:12 am

ന്യൂഡല്‍ഹി: ലോകത്ത് എവിടെനിന്നും സൗജന്യമായി വിളിക്കാവുന്ന നോര്‍ക്ക റൂട്ട്‌സിന്റെ രാജ്യാന്തര ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്തുനിന്ന് നല്ല പ്രതികരണം. വെള്ളിയാഴ്ച (ഫെബ്രുവരി 15) ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഉത്‌ഘാടനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചു ഒരാഴ്ചയാകുമ്പോൾ ദിനംപ്രതി ആയിരത്തോളം കോളുകൾ എത്തുന്നുണ്ടെന്ന് നോർക്ക അറിയിച്ചു. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന +91 8802012345 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയാണ് നോർക്ക റൂട്സ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്ന കോൾ ഉടനെ ഡിസ്‌കണക്ട് ആകും. വിളിച്ച നമ്പറിലേക്കു നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസില്‍ നിന്ന് തിരികെ വിളിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പ്രവാസികള്‍ക്ക് സർക്കാർ സംവിധാനങ്ങളുമായി വേഗത്തിൽ ബന്ധപ്പെടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധമാണിതെന്നു നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

ഇന്ത്യക്കകത്തുനിന്നു വിളിക്കുന്നതിന്‌ 1800 425 3939 എന്ന ടോൾഫ്രീ നമ്പറും ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നവീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Norka Toll Free Call Centre for non resident keralites

Norka Global Contact Centre (GCC)


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x