Currency

1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

സ്വന്തം ലേഖകന്‍Wednesday, March 6, 2019 12:21 pm

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന രംഗം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളുടെ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനികള്‍. ഏറ്റവും ഒടുവില്‍ ഗോ എയറാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 1,099 രൂപയ്ക്ക് ആഭ്യന്തര സര്‍വീസും 4,999 രൂപയ്ക്ക് വിദേശ സര്‍വീസുമാണ് ഗോ എയറിന്റെ ഓഫര്‍.

ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ ബഗ്ദോഗ്രയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള ഫ്ളൈറ്റിനാണ് 1,099 രൂപ. ജൂലൈ എട്ടു മുതല്‍ 31 വരെ ബംഗളൂരുവില്‍ നിന്ന് മാലിയിലേക്കാണ് 4,999 രൂപയുടെ ടിക്കറ്റ് നിരക്ക്. ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 1599 ഉം കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് 1,999 ഉം രൂപയാണ് ഗോ എയര്‍ നല്‍കുന്ന കുറഞ്ഞ നിരക്കുകള്‍. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ goair.inല്‍ ലഭിക്കും.

സ്പൈസ് ജെറ്റും കുറഞ്ഞ ടിക്കറ്റ് ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 31നും ഏപ്രില്‍ 15നും ഇടയിലുള്ള ദിവസങ്ങളില്‍ ഉഡാന്‍ സര്‍വീസുകള്‍ക്കാണ് കമ്പനി കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആഭ്യന്തര സര്‍വീസിന് 2,293 രൂപയാണ് സ്പൈസ് ജെറ്റ് നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x