
അബുദാബി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പൂട്ടിച്ചു. മുസഫയിലെ മിധിന്‍ റസ്റ്റോറന്റെനെതിരെയാണ് നടപടിയെടുത്തതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യ വസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചു, പ്രാണികളെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. ശരിയായ താപനിലയിലല്ല ഭക്ഷണം സൂക്ഷിച്ചിരുന്നതെന്നും പച്ചക്കറികള്‍ പ്രാണികളുള്ള തുറസായ സ്ഥലത്താണ് വെച്ചിരുന്നതെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോരിറ്റി വക്താവ് തമര്‍ റഷീദ് അല്‍ ഖാസിമി അറിയിച്ചു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടര്‍ന്നാണ് പൂട്ടിച്ചത്.
കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഈ ഹോട്ടലിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ക്കുന്നത് തുടര്‍ന്നതോടെ ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും വീണ്ടും മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.