വില്ലെട്ടണിലെ മഹാരാജ സ്റ്റോറിനാണ് ശുചിത്വമില്ലായ്മയുടെ പേരില്‍ പിഴ വിധിച്ചത്. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിനും കീടങ്ങളെ നീക്കം ചെയ്യുന്നതിനും അവയെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നതിനും 1338.50 ഡോളര്‍ അധികപിഴയായും ചുമത്തിയിട്ടുണ്ട്.
വില്ലെട്ടണ്‍: വില്ലെട്ടണിലെ ഇന്ത്യന്‍ പലചരക്കു കടയ്ക്ക് 12,000 ഡോളര്‍ പിഴ. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പലചരക്കു കടയ്ക്ക് പിഴ ഈടാക്കിയത്. വില്ലെട്ടണിലെ മഹാരാജ സ്റ്റോറിനാണ് ശുചിത്വമില്ലായ്മയുടെ പേരില്‍ പിഴ വിധിച്ചത്. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിനും കീടങ്ങളെ നീക്കം ചെയ്യുന്നതിനും അവയെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നതിനും 1338.50 ഡോളര്‍ അധികപിഴയായും ചുമത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 20, ഡിസംബര്‍ 20, ജനുവരി ആറ് എന്നീ തിയതികളിലായി മൂന്ന് അവസരങ്ങളിലായി സിറ്റി ഓഫ് കാനിങ് ഓഫീസര്‍മാര്‍ ഇവിടെ നടത്തിയ പരിശോധനയിലാണ് ഫുഡ് ആക്ട് ലംഘിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മഹാരാജ സ്റ്റോറിനൊപ്പം മറ്റ് 27 സ്റ്റോറുകളും ഭക്ഷ്യനിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.