Currency

ഇന്ത്യക്കാര്‍ക്ക് എളുപ്പം കുടിയേറാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

സ്വന്തം ലേഖകന്‍Sunday, June 2, 2019 3:15 pm

മികച്ച ജീവിതവും തൊഴില്‍, സാമ്പത്തിക ഭദ്രതയും സമാധാനപരമായ അന്തരീക്ഷവുമൊക്കെയാണ് വിദേശത്തേക്ക് കുടിയേറിപാര്‍ക്കുക എന്ന പലരുടെയും സ്വപ്‌നത്തിന്റെ പിന്നില്‍. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതയെക്കുറിച്ചുള്ള അജ്ഞതകൊണ്ടുമൊക്കെ പലരും ഈ ആഗ്രഹങ്ങളെ മാറ്റിവെക്കുകയാണ് പതിവ്. എന്നാല്‍ വളരെ എളുപ്പം ഇന്ത്യക്കാര്‍ക്ക് കുടിയേറാവുന്ന ചില രാജ്യങ്ങളുണ്ട്. അവയില്‍ ചിലത് പരിയപ്പെടാം.

1. കാനഡ: വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ ഉയര്‍ന്ന ജീവിത നിലവാരവും സാംസ്‌കാരിക നിലവാരവും പുലര്‍ത്തുന്ന ലോക രാജ്യങ്ങളിലൊന്നാണ്. എന്നാല്‍ മനുഷ്യവിഭവ ശേഷിയില്‍ കാനഡ വളരെ പിന്നിലാണ്. അതുകൊണ്ട് കുടിയേറ്റത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു ഇവിടുത്തെ സര്‍ക്കാര്‍.

2. ഓസ്‌ട്രേലിയ:ഒരു കുടിയേറ്റ രാജ്യം തന്നെയാണ് ഓസ്‌ട്രേലിയ. ജനങ്ങളില്‍ ഭൂരിഭാഗവും കുടിയേറിയവരാണ്. പൊതുവെ സമാധാനപരമായ അന്തരീക്ഷമാണ്. വൈദ്യശാസ്ത്ര രംഗം വളരെയധികം വികസിച്ച രാജ്യങ്ങളിലൊന്നായ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാര്‍ക്ക് ഒട്ടുമിക്ക ചികിത്സകളും സര്‍ക്കാര്‍ സൗജന്യമായിട്ടാണ് നല്‍കുന്നത്. വിദ്യാഭ്യാസരംഗത്തും മികച്ച പുരോഗതിയുമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ.

3. ജര്‍മ്മനി:യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജര്‍മ്മനി. ആഗോളതലത്തില്‍ മികച്ച വിദ്യാഭാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ജര്‍മ്മനിയിലാണ്. ജര്‍മ്മന്‍ ഭാഷ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ നിങ്ങള്‍ സാധിക്കുമെങ്കില്‍ സ്ഥിരതാമസത്തിനുള്ള ഒരു ജര്‍മ്മന്‍ വിസ നിങ്ങള്‍ക്ക് റെഡിയാണ്.

4. ന്യൂസിലന്‍ഡ്:തെക്കു- പടിഞ്ഞാറന്‍ ഫസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രം. മലനിരകളും ബീച്ചുകളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമായ ന്യൂസിലന്‍ഡ് വ്യക്തി നികുതി ഏറ്റവും കുറവുള്ള രാജ്യം കൂടിയാണ്. ഹോസ്റ്റലുകള്‍, മോട്ടലുകള്‍, ഹോളിഡേ പാര്‍ക്കുകള്‍, ക്യാമ്പുകള്‍ തുടങ്ങി താമസ സ്ഥലങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ഇവിടെ ലഭിക്കും. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള മതിയായ രേഖകളും ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവര്‍ക്ക് വളരെ എളുപ്പം ന്യൂസീലന്‍ഡിലേക്കുള്ള സന്ദര്‍ശന വിസയും ലഭിക്കും.

5. ബ്രസീല്‍:തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യം. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാന്തരീക്ഷമാണ് ബ്രസീലില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x