
ന്യൂഡല്‍ഹി: വിമാനയാത്രാ നിരക്ക് വര്‍ദ്ധന തടയാന്‍ നടപടി ഉണ്ടാകുമെന്ന് കേരളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയെ കണ്ടു. ജൂലൈയില്‍ വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് വ്യോമയാന സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം വിമാനക്കമ്പനി അധികൃതരുടെ യോഗം വിളിച്ച് ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനവും മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.