
ന്യൂഡല്‍ഹി: രാജ്യാന്തര തലങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന യുഎഇക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്‍. രാജ്യാന്തര വിഷയങ്ങളില്‍ ഏറെ പക്വതയോടെ ഇടപെടുന്ന രാജ്യമാണ് യുഎഇയെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്നയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്തും. രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.