
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഇന്റര്‍നാഷണല്‍ വിമാന ടിക്കറ്റുകള്‍. എയര്‍ ഇന്ത്യയുടെ ഡ്രീംലൈന്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണ് വിമാന ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുക. ലളിതമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് അന്തര്‍ദ്ദേശീയ റിട്ടേണ്‍ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ശരിയായ ഉത്തരം നല്കുന്ന രണ്ട് പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജില്‍ നടക്കുന്ന മത്സരമാണ് Dream on a 787 Dreamliner. 18 വയസ്സിന് മുകളിലുള്ള ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരം 2019 സെപ്റ്റംബര്‍ 7 വരെയാണ് നടത്തുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പരസ്യ നെറ്റ്വര്‍ക്ക് തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ ലക്കി നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക.
സമ്മാനങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് വിജയികള്‍ പേര് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സാധുവായ ഐഡന്റിറ്റി പ്രൂഫ് നല്‍കണം. മത്സരാര്‍ത്ഥിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് റദ്ദാക്കുകയും ചെയ്യും. വിജയികളെ പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ടിക്കറ്റുകള്‍ക്ക് സാധുതയുണ്ട്. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.