Currency

നെടുമ്പാശേരിയില്‍ നിന്നു ഇസ്രയേലിന് സര്‍വീസിനൊരുങ്ങി ആര്‍കിയ വിമാനം

സ്വന്തം ലേഖകന്‍Monday, September 9, 2019 3:11 pm

കൊച്ചി: ഇസ്രയേല്‍ വിമാനക്കമ്പനിയായ ആര്‍കിയ നെടുമ്പാശേരിയില്‍നിന്നു സര്‍വീസ് തുടങ്ങുന്നു. ഈ മാസം 21 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ആഴ്ചയിലൊരിക്കല്‍ ടെല്‍ അവീവില്‍നിന്നു കൊച്ചിയിലേക്കും തിരിച്ചുമാണ് സര്‍വീസ്. 1949ല്‍ സ്ഥാപിതമായ ആര്‍കിയ ഇസ്രയേലിലെ രണ്ടാമത്തെ വിമാന കമ്പനിയാണ്.

സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകള്‍ക്കായി ആര്‍കിയ എയര്‍ലൈന്‍സിന്റെ ഉന്നതതല സംഘം ഇന്ന് നെടുമ്പാശേരിയിലെത്തും. 25 കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും ചാര്‍ട്ടര്‍ സര്‍വീസുകളും നടത്തുന്ന വിമാനക്കമ്പനിക്ക് ഒമ്പതു വിമാനങ്ങള്‍ സ്വന്തമായുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x