
കോഴിക്കോട്: ജിദ്ദ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ഹജ്ജിന് ശേഷം കോഴിക്കോട്- ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത മൂലം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ കൊച്ചി- ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ധാക്കി കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുവാനാണ് നീക്കം.
ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതായായും സൂചനയുണ്ട്. ടിക്കറ്റ് ബുക്കിംഗ് അടുത്ത മാസം 10ന് ആരംഭിച്ചേക്കുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമന്നുമാണ് അനൗദ്യോഗിക വിവരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.