Currency

നോര്‍ക്ക ഐഡന്റിറ്റി കാർഡുള്ളവർക്കു ഒമാന്‍ എയര്‍ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:47 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ സൗജന്യനിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കുന്നതാണ് ഈ പദ്ധതി. ചെക് ഇൻ ചെയ്യുമ്പോൾ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെക്ലിക്ക് ചെയ്യുക. 

ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍ വഴിയും https://www.omanair.com/in/en/exclusive-discount-norka-members എന്ന വെബ്ബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫർ ഡിസംബർ 31 വരെയാണ് ഉണ്ടാവുക 

നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിന് https://norkaroots.org/ml/nrk-id-card സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x