
തിരുവനന്തപുരം: മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്, ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. മൂന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അറബിക്, ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)ല്‍ ബന്ധപ്പെടുക.
പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലെ വിവിധ തസ്തികകളിലേക്കും ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ നിലവില്‍ ഒഴിവുകളുള്ള ടെക്നീഷ്യന്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും തസ്തികകളിലേക്കാണ് നിയമനം നടത്തുക. എഞ്ചിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore/off shore) നിശ്ചിത പ്രവര്‍ത്തി പരിചയവുമുള്ള വിദഗ്ധരായ എഞ്ചിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.