Currency

ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകളുമായി സ്പൈസ് ജെറ്റും

സ്വന്തം ലേഖകൻWednesday, October 5, 2016 11:08 am

എയർഏഷ്യയ്ക്ക് പുറകെ സ്പൈസ് ജെറ്റും വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വ്വീസുകളില്‍ 888 രൂപ ടിക്കറ്റ് നിരക്കിലുള്ള യാത്രയാണ് സ്പൈസ് ജെറ്റ് മുന്നോട്ട് വെക്കുന്നത്.

ന്യൂഡൽഹി: എയർഏഷ്യയ്ക്ക് പുറകെ സ്പൈസ് ജെറ്റും വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വ്വീസുകളില്‍ 888 രൂപ ടിക്കറ്റ് നിരക്കിലുള്ള യാത്രയാണ് സ്പൈസ് ജെറ്റ് മുന്നോട്ട് വെക്കുന്നത്. എയര്‍ഏഷ്യയുടെ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാൽ 11 രൂപ കുറച്ചാണ് സ്പൈസ് ജെറ്റിന്റെ ഓഫർ. 3,666 രൂപയ്ക്ക് അന്താരാഷ്ട്ര റൂട്ടിലും ഓഫർ നൽകുന്നുണ്ട്.

നവംബര്‍ 8 മുതല്‍ 2017 ഏപ്രില്‍ 13 വരെയുള്ള യാത്രകളാണ് ഓഫറിന് കീഴില്‍ നടത്താനാവുക.  ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 4 ദിവസം മാത്രമേ ഈ ഓഫറിന്മേലുള്ള ബുക്കിംഗ് ലഭ്യമാകുകയുള്ളൂ. ബംഗളുരു-കൊച്ചി, ഡല്‍ഹി-ഡെറാഡൂണ്‍, ചെന്നൈ-ബംഗളുരൂ എന്നീ റൂട്ടുകളിലാണ് 888 രൂപയുടെ ഓഫര്‍ ബാധകമാകുക. ചെന്നൈ-കൊളംബോ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലാണ് 3,666 രൂപയുടെ ഓഫര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x