Currency

യാത്രക്കാരില്ല; 168 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Friday, March 20, 2020 10:27 am

ന്യൂഡല്‍ഹി: 168 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

കാറ്ററിങ് സ്റ്റാഫിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റെയില്‍വെ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 169 ആയി. വിദേശത്തുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x