
ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തീയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി Qatarres@goindigo.in, customer.relations@goindigo.in എന്ന ഇമെയില്‍ വിലാസങ്ങളിലോ +911246173838/919910383838 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരളത്തിലേക്കുള്ള മൂന്നെണ്ണമുള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കായി പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട് ഇന്‍ഡിഗോ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.