Currency

കണ്ണൂരില്‍ നിന്ന് 28ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്

സ്വന്തം ലേഖകന്‍Thursday, August 27, 2020 4:05 pm

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് 28ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. 30ന് ഡല്‍ഹിയില്‍ നിന്നും വിമാനമുണ്ട്. ഇതിലും ടിക്കറ്റ് ലഭിക്കും. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-മെയില്‍ അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രമാണ് യാത്രക്ക് അര്‍ഹത. മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്.

കൊച്ചിയില്‍ നിന്ന് ഇന്ന് ബഹ്‌റൈനിലേക്ക് എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം വൈകി അറിഞ്ഞതിനാല്‍ ടിക്കറ്റ് എടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്നലെ എംബസിയില്‍ നിന്ന് പെട്ടെന്നുള്ള അറിയിപ്പ് ആയതിനാല്‍ പലര്‍ക്കും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x