
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ ജിഎന്‍എം നഴ്‌സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു.
മാസശമ്പളം നഴ്‌സുമാര്‍ക്ക് AED 4000 സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം അയയ്‌ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0471-2329440/41/42
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.